രാജ്യത്ത് കൊവിഡ് ബാധിതര്‍ 95.7 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 36,594 രോഗബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 95,71,559 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച്ച 35,551 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി ആരോഗ്യ മന്ത്രാലയം വിശദമാക്കി.

ഇന്നലെ മാത്രം 11,70,102 സാമ്പിളുകളാണ് പരിശോധിച്ചത്. ഡിസംബര്‍ 3 വരെ 14,47,27,749 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 540 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 1,39,188 ലേക്ക് ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 4,16,082 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,916 പേര്‍ കൂടി രോഗമുക്തി നേടിയതോടെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 90,16,289 ആയി.

Content Highlight: Covid Daily Update