രാജ്യത്തെ കൊവിഡ് രോഗികള്‍ 96 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 36,652 രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശങ്കയൊഴിയാതെ പ്രതിദിന കൊവിഡ് രോഗികള്‍. രാജ്യത്ത് ഇതുവരെ കൊലിഡ് ബാധിച്ചവരുടെ എണ്ണം 96 ലക്ഷം കടന്ന് 96,08,211 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,652 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ആകെ രോഗികള്‍ 96 ലക്ഷം കടന്നത്.

രോഗ ബാധിതരാകുന്നവരുടെ എണ്ണത്തെക്കാള്‍ ആളുകള്‍ രോഗമുക്തരാകുന്നതാണ് രാജ്യത്തിന് ആശ്വാസം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം 42,533 ആണ്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 90,58,822 ആയി.

512 പേരുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,39,700 ആയി ഉയര്‍ന്നു.

അതേസമയം, ആഗോള തലത്തില്‍ വിവിധ രാജ്യങ്ങള്‍ വികസിപ്പിക്കുന്ന വാക്‌സിനുകള്‍ പോസിറ്റിവ് ഫലങ്ങള്‍ നല്‍കി തുടങ്ങിയതിനാല്‍ രാജ്യത്തിന് ആശ്വസിക്കാമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍ വാക്‌സിനുകള്‍ക്കായുള്ള മത്സരങ്ങള്‍ക്കിടയില്‍ ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ ചവിട്ടിയമര്‍ത്തരുതെന്നും ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് അദനോം പറഞ്ഞു.

Content Highlight: Covid daily update