തദ്ദേശ തെരഞ്ഞെടുപ്പ്: ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനം

തിരുവനന്തപുരം: രാജ്യത്ത് എട്ടിന് നടക്കാനിരിക്കു്‌നന ബാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കും. കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ അന്നേ ദിവസം കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനാലാണ് കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം. മൂന്ന് ഘട്ടമായി നടത്തുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമാണ് എട്ടിന് നടക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധമായാണ് കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ മാര്‍ഗങ്ങള്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി അറിയിച്ചു. അതേസമയം, കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് ഇടതു പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചു.

പത്താം ദിവസത്തിലേക്ക് കടന്ന കര്‍ഷക സമരത്തില്‍ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന അഞ്ചാംവട്ട ചര്‍ച്ച ആരംഭിച്ചു. പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് മന്ത്രിമാരും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടികാഴ്ചയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: Decision to exempt Kerala from Bharat Bandh as Local body elections held on the day