വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചതല്ലാതെ ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്ത് ബന്ധം; ഡോ പൽപ്പുവിൻ്റെ പേരിടണമെന്ന് ശശി തരൂർ

Sreedharan's impact likely to be 'minimal'; BJP not serious contender in Kerala: Shashi Tharoor

രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്ററിൻ്റെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾവാൾക്കറിൻ്റെ പേര് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ഡോ. ശശി തരൂർ. വർഗീയത എന്ന രോഗത്തെ പ്രോത്സാഹിപ്പതല്ലാതെ ശാസ്ത്രത്തിന് ഗോൾവാൾക്കറിൻ്റെ സംഭeവന എന്താണെന്ന് അദ്ദേഹം ചോദിച്ചു. 199ലെ ഒരു പ്രസംഗത്തിൽ ശാസ്ത്രത്തേക്കാൾ മതത്തിൻ്റെ മേധാവിത്വം ഉറപ്പിച്ച, വർഗീയ ചിന്താഗതിയുള്ള, ഹിറ്റ്ലർ ആരാധകൻ്റെ പേരാണോ ഈ സെൻ്ററിന് നൽകേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് “ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ” എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് വാർത്ത!! വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോൾവാൾകർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല!
രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവർക്ക് അറിയാം അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും പ്രചോദനമായിരുന്നു എന്ന്; അതിനായി ഫണ്ടും അദ്ദേഹം നീക്കിവെച്ചിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച ബി ജെ പി യുടെ മറ്റു നേതാക്കൾ ആരുമില്ലായിരുന്നോ? ഗോൾവാൾക്കർ എന്ന ഹിറ്റ്ലർ ആരാധകൻ ഓർമ്മിക്കപ്പെടേണ്ടത് 1966ൽ വി എച്ച് പി യുടെ ഒരു പരിപാടിയിൽ അദ്ദേഹം നടത്തിയ “മതത്തിന് ശാസ്ത്രത്തിന് മേൽ മേധാവിത്വം വേണമെന്ന” പരാമർശത്തിന്റെ പേരിലല്ലേ?

 

content highlights: RGCB Second Campus Should be named after Dr. Palpu says, Dr.Shashi Tharoor