ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,011 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ രോഗികള്‍ തൊണ്ണൂറ്റി ആറര ലക്ഷത്തിലേക്ക് കടന്നു. പ്രതിദിന രോഗികളുടെ എണ്ണത്തെക്കാള്‍ രോഗമുക്തരാകുന്നവരുടെ എണ്ണം ഉയരുന്നതാണ് ആശ്വാസം.
With 36,011 new #COVID19 infections, India's total cases rise to 96,44,222
With 482 new deaths, toll mounts to 1,40,182. Total active cases at 4,03,248
Total discharged cases at 91,00,792 with 41,970 new discharges in the last 24 hrs pic.twitter.com/imO6Ql1aHw
— ANI (@ANI) December 6, 2020
കഴിഞ്ഞ 24 മണിക്കൂറിനിടെ 482 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,40,182 ലേക്ക് ഉയര്‍ന്നു. 91,00,792 പേരാണ് ഇതേവരെ രോഗമുക്തരായത്. 4,03,248 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ബ്രിട്ടനും ബഹ്രൈനും അമേരിക്കന്‍ വാക്സിനായ ഫൈസറിന് അനുമതി നല്‍കിയതിന് പിന്നാലെ ഇന്ത്യയിലും മരുന്ന് വിതരണ്തിന് ഫൈസര്‍ അനുമതി തേടി. ഇന്ത്യയില്‍ ഇത്തരത്തില്‍ അനുമതി തേടുന്ന ആദ്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഫൈസര്‍.
Content Highlight: Covid Update in India