തിരുവനന്തപുരം: നിയമസഭ ലോക്‌സഭ തെരഞ്ഞെടുപ്പുകളുടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണക്ക് വോട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ വന്നതോടെയാണ് ടിക്കാറാം മീണയുടെ സമ്മതിദാന അവകാശം നഷ്ടമായത്.
പൂജപ്പുര വാര്‍ഡിലായിരുന്നു അദ്ദേഹത്തിന്റെ വോട്ട്. ലോക്‌സഭ തരെഞ്ഞെടുപ്പില്‍ കമ്മീഷണര്‍ വോട്ട് ചെയ്തിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പട്ടികയില്‍ പേര് ചേര്‍ത്തിരുന്നില്ല. വിഷയം ചൂണ്ടികാട്ടി കളക്ടര്‍ക്ക് അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് തെരഞ്ഞെടുപ്പ്.
Content Highlight: CEO Tikkaram Meena has no vote in Local Body Elections