മാസ്‌കില്‍ പാര്‍ട്ടി ചിഹ്നം; കൊല്ലത്തെ പ്രസൈഡിങ് ഓഫീസറെ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പാര്‍ട്ടി ചിഹ്നമുള്ള മാസല്ക് ധരിച്ചെത്തിയ പ്രസൈഡിങ് ഓഫീസറെ മാറ്റി അധികൃതര്‍. അരിവാള്‍, ചുറ്റിക, നക്ഷത്രം പതിച്ച മാസ്‌ക് ധരിച്ചാണ് ഉദ്യോഗസ്ഛ ഡ്യൂട്ടിക്കെത്തിയത്. പാര്‍ട്ടി ചിഹ്നം വോട്ട് രേഖപ്പെടുത്താന്‍ എത്തുന്ന ജനങ്ങളെ സ്വാദീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികള്‍ നല്‍കിയ പരാതിയിലാണ് ഇവരെ ചുമതലയില്‍ നിന്ന് മാറ്റിയത്.

കൊല്ലത്തെ മുഖത്തല ബ്ലോക്കിലെ കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയിലെ ജോണ്‍സ് കശുവണ്ടി ഫാക്ടറിയിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് സംഭവം. ജില്ലാ കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചതോടെയാണ് ഉദ്യോഗസ്ഥയെ ചുമതലയില്‍ നിന്ന് മാറ്റിയത്. മറ്റൊരു ഉദ്യോഗസ്ഥന് ചുമതല കൈമാറിയ ശേഷമായിരുന്നു ഉദ്യോഗസ്ഥയെ മാറ്റിയത്.

സംഭവത്തെ നിയമപരമായി നേരിടാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ജില്ലാ കളക്ടറും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Content Highlight: The presiding officer wearing a mask with the party symbol was replaced in Kollam