ലോകത്തെ ഏറ്റവും സ്വാധീനമുള്ള 12 വനിതകളിൽ കെകെ ഷെെലജ; ജസീന്തയും കമല ഹാരിസും പട്ടികയിൽ

Health Minister KK Shailaja

ലോകപ്രശസ്ത മാഗസിൻ ഫിനാൻഷ്യൽ ടെെംസിൻ്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ആരോഗ്യമന്ത്രി കെകെ ഷെെലജ ഇടം നേടി. ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ, ന്യൂസിലൻ്റ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ, അമേരിക്കയുടെ നിയുക്ത വെെസ് പ്രസിഡൻ്റ് കമല ഹാരിസ്, അമേരിക്കിലെ രാഷ്ട്രീയ നേതാവ് സ്റ്റേസി അബ്രാംസ് എന്നിവർക്കൊപ്പമാണ് കേരളത്തിൻ്റെ ആരോഗ്യമന്ത്രി തെരഞ്ഞെടുക്കപ്പെട്ടത്. 

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 12 വനിതകളില്‍ കെകെ ശൈലജയും; ഇടം നേടിയത് കമല, ജസീന്ത, ആഞ്ജല എന്നിവര്‍ക്കൊപ്പം

ഷെെലജ ടീച്ചർ ഉൾപ്പെടെ വനിതകളേയും ലോകത്തിലെ തൊഴിലെടുക്കുന്ന എല്ലാ അമ്മമാരെയുമാണ് ഡിസംബറിൽ ഫിനാൻഷ്യൽ ടെെംസ് പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ രാഷ്ട്രീയ നേതാവ് അലക്സാണ്ട്രിയ ഒകാസിയോ, സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റ്, അന്തരിച്ച യുഎസ് സുപ്രീം കോടതി ജഡ്ജി റുത് ബാഡർ ഗിൻസ്ബെർഗ്, തായ്വാൻ പ്രസിഡൻ്റ് സായ് ഇങ് വെൻ, ബയോൻടെക് ചീഫ് മെഡിക്കൽ ഒഫീസർ ഒസ്ലെം ടുറെസി, ബെലറേഷ്യൻ രാഷ്ട്രീയ നേതാവ് സ്വെറ്റ്ലെന ടിഖനോവ്സ്കയ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് വനിതകൾ. 

അടുത്തിടെ, ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരത്തിനും ഷെെലജ തെരഞ്ഞെടുത്തിരുന്നു. 

Content highlights: After Guardian, Prospect, Financial Times to lauds Kerala Health Minister KK Shailaja