രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,080 പേര്‍ക്ക് മാത്രമാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 97 ലക്ഷം കടന്ന് 97,35,850 ലേക്ക് ഉയര്‍ന്നു. രോഗബാധിതരാകുന്നവരുടെ എണ്ണത്തേക്കാള്‍ പ്രതിദിന രോഗമുക്തരുടെ എണ്ണം ഉയരുന്നതാണ് ആശ്വാസം.
ഏറ്റവുമധികം രോഗബാധിതര്‍ മഹാരാഷ്ട്രയിലാണ്. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നി സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,635 പേരാണ് രോഗമുക്തരായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്താകെ 92,15,581 പേര്‍ രോഗമുക്തരായിട്ടുണ്ട്.
402 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ 1,41,360 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 3,78,909 രോഗബാധിതരാണ് ചികിത്സയിലുള്ളത്.
Content Highlight: Covid Daily Update in India