കര്‍ണാടകയിലെ അജ്ഞാത രോഗം: സാമ്പിളില്‍ ലെഡിലെയും നിക്കലിന്റെയും അംശം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കണ്ടെത്തിയ അജ്ഞാത രോഗത്തിന് കാരണം ലെഡിന്റെയും നിക്കലിന്റെയും അംശം വെള്ളത്തിലൂടെയോ പാലിലൂടെയോ ശരീരത്തിലെത്തിയതാകാമെന്ന നിഗമനത്തില്‍ ഡല്‍ഹി എയിംസ്. എയിംസ് നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു.

550 പേരാണ് അജ്ഞാത രോഗം ബാധിച്ച് ചികിത്സ തേടിയത്. രോഗ ബാധിതരുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കക്ക് വകയില്ലെങ്കിലും അധികം ആളുകള്‍ രോഗ ബാധിതരാകുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ലെഡ്, നിക്കല്‍ പോലുള്ള സാന്ദ്രത കൂടിയ ലോഹങ്ങളാണ് രോഗബാധിതരായ പത്ത് പേരില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താനായത്. മലിനമായ വെള്ളമാകാം കാരണമെന്നാണ് പ്രഥമിക നിഗമനം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെയും സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ചികിത്യ തേടിയ 550 പേരില്‍ 461 പേരും ആശുപചത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. ആശുപത്രിയില്‍ തുടരുന്ന മറ്റ് 89 പേരുടെ ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്നാണ് അധികൃതരുടെ അറിയിപ്പ്. ഒരാള്‍ മാത്രമാണ് ഇതു വരെ രോദം ബാധിച്ച് മരിച്ചത്.

Content Highlight: Lead, Nickel presence in blood of patients who admitted in ELuru Mystery Disease