ന്യൂഡല്‍ഹി: ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 97,67,372 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,522 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ 3,72,293 സജീവരോഗികളാണുള്ളത്. ഇതു വരെ 92,53,306 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 37,725 പേരാണ് കോവിഡ് മുക്തരായത്.
412 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,41,772 ആയി. ആഗോളതലത്തില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,88,38,273 ആയി. 15,68,512 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
Content Highlight: Covid daily Update