തദ്ധേശ തെരഞ്ഞെടുപ്പ്; കണ്ണൂർ, കാസർകോട് ജില്ലകളിൽ കള്ളവോട്ട് തടയാൻ കർശന നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

election commission says strict action to prevent fake voting in Kannur Kasargod

തദ്ധേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ കള്ളവോട്ട് തടയുന്നതിനായി കർശന നടപടികൾ സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ അറിയിച്ചു. കള്ളവോട്ടും ആൾമാറാട്ടവും തടയുന്നതിനായി നടപടി വേണമെന്നുള്ള ഹർജികളിലാണ് കമ്മീഷൻ നിലപാട് അറിയിച്ചത്. പ്രശ്ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗും തിരിച്ചറിയൽ കാർഡുകളുടെ പരിശോധന കാര്യക്ഷമമാക്കുകയും ചെയ്യുമെന്ന് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

കമ്മീഷൻ സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്നും നടപടികൾ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ് നടക്കുക. സുരക്ഷ ആവശ്യപെട്ട് കോടതിയെ സമീപിച്ച സ്ഥാനാർത്ഥികളുടെ പരാതി പരിശോധിച്ച് സുരക്ഷ നൽകണമെന്ന് കോടതി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ 16 നാണ് ഫലപ്രഖ്യാപനം.

Content Highlights; election commission says strict action to prevent fake voting in Kannur Kasargod