കൊല്‍ക്കത്ത: ബിജെപി ദേശീയധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഡിജിപിയും ചീഫ് സെക്രട്ടറിയും ഹാജരാകണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം തള്ളി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടികാണിച്ചാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം തൃണമൂല്‍ കോണ്‍ഗ്രസ് തള്ളിയത്.
ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തതായി ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചു. ഹാജരാകാനാവില്ലെന്ന് കാണിച്ച് ചീഫ് സെക്രട്ടറി നല്‍കിയ കത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. സംഭവത്തില്‍ ഇതേവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ഇതിനിടെ അഭിഷേക് ബാനര്‍ജിയുടെ ഡല്‍ഹിയിലെ വസതിക്ക് നേരെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബംഗാളിലെത്തിയ ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.
Content Highlight: Bengal Government rejected Center’s order to appear DGP and Chief Secretary