കേന്ദ്രത്തിന് മുന്നില്‍ ഹാജരാകാനാവില്ലെന്ന പശ്ചിമ ബെംഗാള്‍ ചീഫ് സെക്രട്ടറിയുടേയും ഡിജിപിയുടെയും മറുപടി തള്ളി കേന്ദ്രം

ന്യൂഡല്‍ഹി: ബിജെപി ദേശീയധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ നടന്ന ആക്രമണിത്തിനെതിരെ പശ്ചിമ ബംഗാളിനോട് അതൃപ്തി കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. വിശദീകരണം നല്‍കാന്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഹാജരാകണമെന്ന നിര്‍ദ്ദേശം തള്ളിയ നടപടിക്കെതിരെയും കേന്ദ്രം രംഗത്ത് വന്നു. സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാണ് കേന്ദ്രം ബംഗാള്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

തിങ്കളാഴ്ച്ച ഹാജരാകാനായിരുന്നു ഇരുവര്‍ക്കും ഇരുവര്‍ക്കും നേരത്തെ ലഭിച്ചിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്ന് കാണിച്ചാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം തള്ളിയത്. കേന്ദ്ര നിലപാടിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്ത് വന്നു. ബംഗാളില്‍ പരോക്ഷമായി അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ആഭ്യന്തരമന്ത്രി അമിത്ഷാ സ്വീകരിക്കുന്നതെന്നായിരുന്നു തൃണമൂലിന്റെ വിമര്‍ശനം.

ബംഗാളിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രത്തിലേക്ക് മാറ്റാനായി അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചതിനെതിരെ തൃണമൂല്‍ എം പി കല്യാണ്‍ ബാനര്‍ജി പ്രതിഷേധമറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ കേന്ദ്ര സേന വിന്യാസം നടത്താനുള്ള നാടകമാണെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണം. കേന്ദ്ര സേന വിന്യാസമുണ്ടായാല്‍ ശക്തമായി ചെറുക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം.

Content Highlight: Central Government rejected reply of West Bengal Chief Secretary and DGP