രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തർ 94 ലക്ഷത്തിലേക്ക്

India covid updates today

രാജ്യത്ത് കഴിഞ്ഞ 24 മണിക്കറിനിടെ 30254 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9857029 ആയി ഉയർന്നു. ഇവരിൽ മൂന്നര ലക്ഷത്തോളം ആളുകളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

നിലവിൽ 356546 പേരാണ് ചികിത്സയിൽ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം 33136 പേരാണ് രോഗമുക്തി നേടിയത്.

ഇതോടെ ആകെ രോഗമുക്തരുടെ 9357464 ആയി. ഈഇന്നലെ രാജ്യത്ത് ആകെ 391 പേരാണ് വൈറസ് ബാധയെ തുടർന്ന് മരണപെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 143019 ആയി.

Content Highlights; India covid updates today