തിരുവനന്തപുരം: സംസ്ഥാനത്ത് അവസാനഘട്ട വോട്ടെടുപ്പില്‍ പോളിങ് വീര്യം ചോരാതെ കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, കോഴിക്കോട് ജില്ലകള്‍. ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 15 ശതമാനം വോട്ട് രേഖപ്പെടുത്താനായതായാണ് റിപ്പോര്‍ട്ട്. ചില ബൂത്തുകളില്‍ പതിവ് പോലെ വോട്ടിങ് മെഷീനുകള്‍ തടസം സൃഷ്ടിച്ചെങ്കിലും പിന്നീട് മെഷീനിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് പോളിങ് തുടരുകയായിരുന്നു.
കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ബൂത്തുകളില്‍ സജ്ജീകരിച്ചിരുന്നത്. പ്രശ്ന ബാധിത ബൂത്തുകള്‍ ഏറ്റവുമധികമുള്ളത് അവസാന ഘട്ടത്തിലായതിനാല്‍ സുരക്ഷ മുന്‍ നിര്‍ത്തി കമാന്‍ഡോകളെ വിന്യസിച്ചിരുന്നു.
അതേസമയം, എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് കണ്ണൂരില്‍ വോട്ട് ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇടതു ദൂര്‍ഭരണത്തിനെതിരേയുള്ള ജനം വിധിയെഴുതുമെന്നും യുഡിഎഫ് റെക്കോഡ് വിജയം സ്വന്തമാക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു. മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമാണ് ഇന്ന് നടക്കുന്നത്. ഈ മാസം 16 നാണ് തെരഞ്ഞെടുപ്പ് ഫലം.
Content Highlight: Last phase of Local body election held today