കൊവിഡ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്ന് നല്‍കാം, മറ്റ് ചികിത്സയോ നിര്‍ദ്ദേശങ്ങളോ പാടില്ല; ആയുഷ് ഡോക്ടര്‍മാരെ വിലക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ നിന്ന് ആയുഷ്, ഹോമിയോപതി ഡോക്ടര്‍മാരെ വിലക്കി സുപ്രീംകോടതി. എന്നാല്‍ കൊവിഡിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള മരുന്ന് നല്‍കാന്‍ ആയുഷ്, ഹോമിയോപതി ഡോക്ടര്‍മാര്‍ക്ക് സുപ്രീംകോടതി അനുവാദം നല്‍കി. കൊവിഡ് ചികിത്സക്ക് അലോപ്പതി ഡോക്ടര്‍മാരൊഴികെയുള്ളവരെ വിലക്കി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഡോ. എകെബി സദ്ഭാവന മിഷന്‍ സ്‌കൂള്‍ ഓഫ് ങോമിയോ ഫാര്‍മസിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കേരള ഹൈക്കോടതിയുടെ ശരി വെച്ചായിരുന്നു സുപ്രീംകോടതി വിധി. കൊവിഡ് സ്ഥിരീകരിച്ച് ഗുരുതരമല്ലാത്ത രോഗികള്‍ക്കും രോഗലക്ഷണങ്ങളുള്ളവര്‍ക്കും ആരോഗ്യ മരുന്നുകള്‍ ഉപയോഗിക്കാമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ കൊവിഡ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നു ആയുഷിനടക്കം വിതരണം ചെയ്യാനുള്ള അനുവാദം നല്‍കിയുള്ള കേന്ദ്ര നിര്‍ദ്ദേശം സുപ്രീംകോടതി അംഗീകരിച്ചു.

ജസ്റ്റിസ് അശോക് ഭൂഷന്‍, സഭാഷ് റെഡ്ഡി, എം.ആര്‍.ഷാ എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് കൊവിഡ് ചികിത്സക്ക് അനുവദിക്കണമെന്ന ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരുടെ ആവശ്യം തള്ളിയത്. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവര്‍ ഒരു ലക്ഷത്തിലേക്ക് അടുക്കാറായി.

Content Highlight: Ayush Doctors Can’t Prescribe, Advertise Covid Medicines: Supreme Court