ഷിൻജാങ് പ്രവിശ്യയിലെ ഉയിഗർ മുസ്ലീങ്ങളെ ചെെന വംശഹത്യചെയ്യുന്നുവെന്ന കേസ് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) തള്ളി. ചെെനയുടെ അധികാര പരിതിയിൽ വരുന്ന വിഷയമായതിനാൽ ഇടപെടാനുള്ള അധികാരം ഐ.സി.സിക്ക് ഇല്ലെന്നാണ് കോടതി നൽകിയ വിശദീകരണം. തങ്ങൾക്കെതിരെ ചെെന നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ഉയിഗർ മുസ്ലീം വിഭാഗത്തിലുള്ളവർ നിരവധി തെളിവുകൾ ജൂലെെയിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. സ്ത്രീകളെ നിർബന്ധിതമായി വന്ധ്യംകരണം ചെയ്യുന്നുവെന്നും കൊലപ്പെടുത്തുന്നുവെന്നും അതിക്രമങ്ങൾ നടത്തുന്നുവെന്നുമാണ് ഉയിഗർ മുസ്ലീങ്ങൾ കോടതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
എന്നാൽ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നാണ് ഓഫീസ് പ്രോസിക്കൂട്ടർ ഫാത്തൗ ബെന്സൗഡ പറഞ്ഞത്. നിർബന്ധിത നാടുകടത്തൽ താജികിസ്ഥാൻ, കമ്പോടിയ അതിർത്തികളിൽ നിന്നുമാണ് നടക്കുന്നത്. ഈ രണ്ടു രാജ്യങ്ങളും ഐ.സി.സി അംഗമാണെന്നിരിക്കെ കോടതിക്ക് വിഷയത്തിൽ ഇടപെടാമെന്നാണ് ഉയിഗർ മുസ്ലീങ്ങൾ പറയുന്നത്. പത്ത് ലക്ഷത്തിലേറെ ഉയിഗർ മുസ്ലിങ്ങളെ ചെെനയുടെ വിവിധ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട റിപ്പോർട്ട്. ഇവിടെ ഇവരെ അതി ക്രൂര പീഡനത്തിനും നിർബന്ധിത മതമാറ്റത്തിനും വിധേയമാക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
content highlights: International Criminal Court Rejects Uighur Genocide Complaint Against China