മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ഡ്രെെവർ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നഗരത്തിലെ ഈഞ്ചയ്ക്കലിൽ നിന്നാണ് ലോറി കണ്ടെത്തിയതെന്നാണ് വിവരം. ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണർ പ്രതാപൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രെെവറെ കസ്റ്റഡിയിലെടുത്തത്. ലോഡ് ഇറക്കാൻ പോകുമ്പോഴാണ് അപകടമെന്ന് ഡ്രെെവർ മൊഴി നൽകി. അപകടസമയത്തെ സിസിടിവി ദൃശങ്ങളിൽ നിന്ന് ഇടിച്ചിടുന്ന വാഹനം ടിപ്പർ ലോറിയാണെന്ന് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപം ജംഗ്ഷന് സമീപം ഇന്നലെ ഉണ്ടായ അപകടത്തിലാണ് മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപ് മരിച്ചത്. വൺവേയിൽ സഞ്ചരിച്ചിരുന്ന പ്രദീപിനെ ഇടിച്ചിട്ട ശേഷം ലോറിയുമായി ഡ്രെെവർ കടന്നുകളയുകയായിരുന്നു. വാഹനത്തിൻ്റെ പിൻചക്രം കയറിയിറങ്ങിയാണ് പ്രദീപ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന പ്രദീപിൻ്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയാണ് നേമം പൊലീസ് കേസെടുത്തിരിക്കുന്നത്.
content highlights: journalist SV Pradeep accident death; lorry and driver in police custody