ഉത്തർപ്രദേശിലെ 2022 നിയമസഭാ തിരഞ്ഞെടപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജരിവാൾ

will contest in 2022 Uttar Pradesh legislative assembly election says Kejriwal

2022 ൽ ഉതതർപ്രദേശിൽ നടക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ. ഉത്തർപ്രദേശിൽ ആം ആദ്മി അധികാരത്തിലേറിയാൽ അഴിമതി രഹിത സർക്കാർ രൂപവത്കരിക്കുമെന്നും കെജരിവാൾ കൂട്ടിച്ചേർത്തു. യുപിയിലെ വൃത്തികെട്ട രാഷ്ട്രീയവും അഴിമതിക്കാരായ നേതാക്കളുമാണ് സംസ്ഥാനത്തിന്റെ വികസനത്തിന് തടയിടുന്നതെന്നും വെർച്വൽ വാർത്താ സമ്മേളനത്തിൽ യോഗി സർക്കാരിനെ വിമർശിച്ചു കൊണ്ട് കെജരിവാൾ പറഞ്ഞു

ഇന്ന് ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങൾക്കായി ഉത്തർ പ്രദേശിലെ ജനങ്ങൾ ഡൽഹിയിലേക്ക് വരാൻ നിർബന്ധിതരാകുകയാണെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന് ഏറ്റവും വികസിതമായ സംസ്ഥാനമായി മാറാനാവില്ലേ എന്നും കെജരിവാൾ വിമർശിച്ചു. ‘കഴിഞ്ഞ എട്ട് വർഷത്തിനിടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി മൂന്ന് വട്ടം സർക്കാർ രൂപീകരിച്ചു. പഞ്ചാബിൽ പ്രധാന പ്രതിപക്ഷമായി മാറാനും സാധിച്ചു. എന്നാൽ ഇന്ന് ഞാൻ ഒരു പ്രധാന പ്രഖ്യാപനം നടത്താൻ ആഗ്രഹിക്കുകയാണ്. ആം ആദ്മി പാർട്ടി ഉത്തർപ്രദേശിലെ 2022 നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും’ കെജരിവാൾ പറഞ്ഞു.

Content Highlights; will contest in 2022 Uttar Pradesh legislative assembly election says Kejriwal