കഫീൽ ഖാനെതിരെ കേന്ദ്ര സർക്കാരും യുപി സർക്കാരും നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രസംഗത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) ഡോക്ടർ കഫീൽ ഖാനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തിയ കേസാണ് സുപ്രീം കോടതി തള്ളിയത്. എൻ.എസ്.എ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ യാതൊരു കാരണവുമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
ഡോക്ടറെ മോചിപ്പിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്ഥിരീകരിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയാണ് വിധി പ്രസ്താവിച്ചത്. ഹൈക്കോടതി ഉത്തരവ് മികച്ചതാണെന്നും, വിധിയില്‍ ഇടപെടാൻ ഒരു കാരണവും തങ്ങൾ കാണുന്നില്ലെന്ന് കോടതി നിരീക്ഷിക്കുകയും, എന്നാല്‍ ക്രിമിനൽ കേസുകളിലെ വിചാരണയെ ഈ നിരീക്ഷണങ്ങൾ ബാധിക്കില്ലെന്നും ജസ്റ്റിസ് ബോബ്ഡെ അറിയിച്ചു..
Content Highlights; UP Loses Case In Top Court Seeking Tough Charges Against Dr Kafeel Khan