രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു; 24 മണിക്കൂറിനിടെ 25153 പേർക്ക് കൊവിഡ്

India covid updates today

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് റിപ്പോർട്ട് ടെയ്യപെടുന്നതിനിടെയാണ് രാജ്യത്തെ ആകെ കെേസുകളുടെ എണ്ണം ഒരു കോടി പിന്നിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25513 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നിലവിൽ 9550712 പേർക്കാണ് രോഗമുക്തി നേടിയത്. 145136 പേർ കൊവിഡ് ബാധിച്ച് ഇതുവരെ മരണപെട്ടു. 308751 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നതോടെ ആഗോളതലത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Content Highlights; India covid updates today