കാർഷിക നിയമ ഭേദഗതി തള്ളികളയാൻ നിയമസഭ ബുധനാഴ്ച പ്രത്യേക സമ്മേളനം ചേരാൻ തീരുമാനം

Farm laws special assembly session on Wednesday

കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമങ്ങൾ തള്ളികളയുന്നിനതിനായി ബുധവനാഴ്ച നിയമസഭ പ്രത്യേക സമ്മേളനം ചേരും. ഒരു മണിക്കൂർ നീളുന്ന പ്രത്യേക സമ്മേളനത്തിൽ കക്ഷി നേതാക്കൾ മാത്രമാണ് സംസാരിക്കുന്നത്. നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനോടൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനുണ്ട്.

രാജ്യ തലസ്ഥാനത്ത് അലയടിക്കുന്ന കർഷക സമരത്തോട് ഒപ്പമാണ് കേരളത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായിട്ടു കൂടിയുമാണ് ഭരണ പ്രതിപക്ഷങ്ങൾ സംയുക്തമായി കാർഷിക നിയമ ഭേദഗതി തള്ളാൻ തീരുമാനം എടുത്തത്. കേരളത്തിൽ നിയമ ഭേദഗതി നടപ്പാക്കാതിരിക്കുന്നതിനുള്ള നിരാകരണ പ്രമേയത്തിന്റെ സാധ്യതകളും അതിന്റെ നിയമ വശവും കൂടി ആലോചനയിലുണ്ടെന്നാണ് വിവരം. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും മാത്രമാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുന്നത്

Content Highlights; Farm laws special assembly session on Wednesday