ദില്ലിയിലെ കർഷക സമരത്തിന് പിന്തുണയുമായി സംസ്ഥാനത്ത് സംയുക്ത കർഷക സമതിയുടെ നേതൃത്വത്തിൽ സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ അടുത്ത ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും.
ഈ മാസം 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ സമരത്തിൽ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് തിരുവനന്തപുരം പാളയത്ത് നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹം 9 ദിവസം പിന്നിട്ടു. ദില്ലിയിലെ കർഷക സമരം 25-ാം ദിവസവും തുടരുകയാണ്. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ.
Content Highlights; Kerala support the farmer’s protest