ബിജെപി നേതവുൾപെട്ട മയക്കു മരുന്ന് കേസിലെ പ്രതികളെ വെറുതെ വിട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പുരസ്കാരം തിരികെ നൽകി പോലീസ് സുപ്രണ്ട് തൌനോജം ബ്രിന്ദ. 2018 ഓഗസ്റ്റ് 13 നാണ് ലഹരിക്കെതിരേയുള്ള പോരാട്ടത്തിന് ബ്രിന്ദക്ക് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചത്.
മയക്കു മരുന്ന് കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന കോടതി പരാമർശം ചൂണ്ടിക്കാട്ടി മെഡൽ തിരികെ നൽകുകയാണെന്ന് ബ്രിന്ദ മുഖ്യമന്ത്രി എൻ ബിരെൻ സിംഗിന് കത്തെഴുതി. തനിക്ക് തൃപ്തികരമായ രീതിയിലല്ല അന്വേഷണം നടന്നത്. അതുകൊണ്ട് തന്നെ ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് പുരസ്കാരം തിരിച്ചേൽപ്പിക്കുകയാണ്. പുരസ്കാരം നേടാൻ അർഹയല്ലെന്ന് തോന്നി. ഇനിയും വിശ്വസ്തതയും അർപ്പണ ബോധവുമുള്ള ഓഫീസറായി തുടരുമെന്നും അവർ പറഞ്ഞു.
കേസന്വോഷണവും പ്രോസിക്യൂഷനും പരാജയമാണെന്ന് ലാംഫെൽ എൻഡി ആൻഡ് പിഎസ് കോടതി നിരീക്ഷിച്ചിരുന്നു. ബിജെപി ചെയർമാൻ ലുഖോസി സു അടക്കം ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ കോടതി ഇവകരെ വെറുതെ വിടുകയായിരുന്നു. വൻ തുകയുടെ മയക്ക് മരുന്ന് പിടികൂടിയ കേസിലാണ് കോടതി ഇവരെ വെറുതെ വിട്ടത്.
Content Highlights; Manipur Cop Returns Bravery Medal After Court Order On Drugs Case