ഹാസ്യതാരം ഭാർതി സിംഗിന്റെ മുംബൈയിലെ വസതിയിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ റെയ്ഡ്

NCB raids TV actress and comedienne Bharti Singh's house in drugs case

ഹാസ്യതാരം ഭാർതി സിംഗിന്റെ മുംബൈയിലെ വസതിയിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ റെയ്ഡ്. ഭാർതിയും ഭർത്താവ് ഹർഷ് ലിംബാച്ചിയായും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ്.

ബോളിവുഡിലെ ലഹരി മരുന്ന് ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി എൻസിബി സിനിമാ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും വ്യാപകമായ റെയ്ഡ് നടത്തുകയാണ്. മുൻപ് ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവ് ഫിറോസ് നദിയാദ് വാലയുടെ വീട്ടിലും നടൻ അർജുൻ രാംപാലിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു.

Content Highlights; NCB raids TV actress and comedienne Bharti Singh’s house in drugs case