മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റില്ല, ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യും

Bineesh Kodiyeri ncb case on Bengaluru drug case

ബെംഗ്ളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റില്ലെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യം ചെയ്തേക്കും. ബിനീഷ് ലഹരി ഉപയോഗിക്കുന്നതായി കണ്ടെന്നും ലഹരി ഇടപാടിൽ ഏർപെട്ടെന്നുമള്ള മറ്റ് പ്രതികളുടെ മൊഴികൾ കേസിൽ നിർണായകമാകും. മയക്കു മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻസിബി നാല് ദിവസമാണ് ചോദ്യം ചെയ്തത്. 

എൻ.സി.ബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. കസ്റ്റഡി അപേക്ഷ  എൻസിബി നീട്ടി ആവശ്യപെടാത്തതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റിയത്. കൂടാതെ ബനീഷിന്റെ മൊഴി രേഖപെടുത്തിയതായും എൻസിബി കോടതിയെ അറിയിച്ചിട്ടുണ്ട്. 

Content Highlights; Bineesh Kodiyeri ncb case on Bengaluru drug case