മയക്കുമരുന്ന് ഉപയോഗം; ബോളിവുഡ് ഹാസ്യ താരം ഭാർതി സിംഗ് അറസ്റ്റിൽ

Bharti sigh arrest ncb

പ്രശസ്ത ബോളിവുഡ് ഹാസ്യതാരം ഭാർതി സിംഗിനെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നും ഭാർതി സിംഗിന്റെ മുംബൈയിലെ വസതിയിൽ നർകോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ് നടന്നത്. ഭാർതിയുടെ ഭര്‍ത്താവ് ഹാര്‍ഷ് ലിംബാച്ചിയയേയും എന്‍സിബി ചോദ്യം ചെയ്തുവരികയാണ്.

ഭാര്‍തിയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയായും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നയിരുന്നു റെയ്ഡ്. റെയ്ഡില്‍ ഇവരുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. വന്‍തോതില്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്ന വ്യക്തിയെ നാര്‍കോട്ടിക്സ് വിഭാഗം പിടികൂടിയിരുന്നു. ഇയാളാണ് ഭാര്‍തിയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.  

കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ഇരുവരും സമ്മതിച്ചുവെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. 1986ലെ എന്‍ഡിപിഎസ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് ഭാരതി സിംഗിനെ അറസ്റ്റ് ചെയ്തത്. ലിംബാച്ചിയക്ക് എതിരായ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights; Bharti sigh arrest ncb