ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്റ് തീരുമാനം

ED decided to attach Bineesh Kodiyeris house and property

ബെംഗ്ളൂരു മയക്കു മരുന്ന് കേസുമായി ബന്ധപെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീടും സ്വത്ത് വകകളും കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറകറേറ്റിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപെട്ടു കൊണ്ട് രജിസ്ട്രേഷൻ ഐജിക്ക് ഇഡി കത്ത് നൽകി.

ബിനീഷ്ന്റെ സ്വത്തു വകകളുമായി ബന്ധപെട്ട് നേരത്തേയും ഇഡി രജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീടും സ്വത്തു വകകളും കണ്ടു കെട്ടാൻ നിർദേശം നൽകിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ഇഡിയുടെ നടപടി. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും കണ്ടു കെട്ടും.

സ്വർണക്കടത്തുമായി ബന്ധപെട്ട കേസിൽ കഴിഞ്ഞ മാസമാണ് ബനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചു കൊണ്ട് കൊച്ചി ഇഡി ഓഫീസ് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരുന്നത്.

Content Highlights; ED decided to attach Bineesh Kodiyeris house and property