മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യില്ല. വൈദ്യ പരിശോധന ഉണ്ടെന്നും ഇന്നത്തെ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാക്കണമെന്ന സി എം രവീന്ദ്രന്റെ ആവശ്യം ഇ ഡി അംഗീകരിച്ചു.
രണ്ട് ദിവസം സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇന്ന് മൂന്നാമത്തെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട ദിവസമായിരുന്നു. വൈദ്യ പരിശോധന ഉണ്ടെന്നും രണ്ട് ദിവസം സമയം അനുവദിക്കണമെന്നും ചൂണ്ടിക്കാണിച്ചു കൊണ്ട് സി എം രവീന്ദ്രൻ ഇഡിക്ക് കത്തയച്ചിരുന്നു. ഇഡി ഇത് അംഗീകരിക്കുകയായിരുന്നു
Content Highlights; c m Raveendran will not be questioned today