24 മണിക്കൂറിനിടെ രാജ്യത്ത് 24337 പേർക്ക് കൊവിഡ്; ചികിത്സയിലുള്ളത് മൂന്ന് ലക്ഷം ആളുകൾ

India covid updates today

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24337 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 25709 പേരാണ് രോഗമുക്തി നേടിയത്. ഇന്ത്യയിൽ 303639 പേരാണ് നിലവിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 9606111 ആയി.

പുതിയതായി 25709 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10055560 ആയി ഉയർന്നു. ഇന്നലെ മാത്രം 333 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. ഇതോടെ ആകെ മരണം 145810 ആയി. ഇന്നലെ വരെ 162089329 സാമ്പിളുകൾ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 900134 സാമ്പിളുകളാണ് പരിശോധിച്ചത്.

Content Highlights; India covid updates today