ബ്രിട്ടനിൽ കൊവിഡ് വ്യാപനം രൂക്ഷം; ബ്രിട്ടനിൽ നിന്നുള്ള വിമാന യാത്ര വിലക്കി രാജ്യങ്ങൾ

Covid: Nations impose UK travel bans over new variant

കൊവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് അനിയന്ത്രിതമാം വിധം പടർന്ന് പിടിച്ചുവന്നും സ്ഥിതി ഗുരുതരമെന്നും ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മറ്റ് ഹാൻകോക്ക് അറിയിച്ചു. ഈ സാഹചര്യത്തിൽ രാജ്യത്തെ കോവിഡ് ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ അടിയന്തര യോഗം ഇന്ന് 10 മണിക്ക് ചേരും. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇറ്റലി, ജർമനി, നെതർലാന്‍റ്സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ യു.കെയിലേക്കും തിരിച്ചും ഉള്ള വിമാന സർവീസ് റദ്ദാക്കി.

സമാന വൈറസിന്റെ സാന്നിധ്യം രാജ്യത്ത് നടത്തിയ പരിശോധനയിൽ ചിലരിൽ കണ്ടെത്തിയതോടെയാണ് നെതർലൻസിന്റെ നടപടി. വൈറസിനെ അപകടനില കൈകാര്യം ചെയ്യുന്നതിൽ യൂറോപ്യൻ യൂണിയോനോട് ചേർന്ന് പ്രവർത്തിക്കുമെന്നും ഡച്ച് സർക്കാർ അറിയിച്ചു. ഇത് കൂടി പരിഗണിച്ചാണ് ഹെല്‍ത്ത് സർവീസ് ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തില്‍ കോവിഡ് ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ അടിയന്തര യോഗം ചേരുന്നത്.

ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി റോഡെറികോ ഒഫ്രിനും യോഗത്തില്‍ പങ്കെടുക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ് ലക്ഷ്യം. കൊവിഡ് സാഹചര്യത്തിൽ രാജ്യത്ത് ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങൾ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

Content Highlights; Covid: Nations impose UK travel bans over new variant