സുഗതകുമാരിക്ക് കൊവിഡ്; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

Sugathakumari tests Covid-19 positive

കൊവിഡ് ബാധിച്ചതിനെ തുടർന്ന് കവയിത്രി സുഗതകുമാരിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സയിലായിരുന്നു അവർ. അവിടെ നിന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബ്രോങ്കോ ന്യൂമോണിയയെ തുടർന്നുള്ള ശ്വാസതടസം മൂലമാണ് തീവ്രപരിചരണത്തിലേക്ക് മാറ്റിയത്. നോൺ ഇൻവേറ്റീവ് വെൻ്റിലേറ്ററിൻ്റെ (ട്യൂബ് ഇടാതെയുള്ള വെൻ്റിലേഷൻ) സഹായത്തോടെയാണ് ചികിത്സ നൽകുന്നത്. 

content highlights: Sugathakumari tests Covid-19 positive