മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം; പര്യടനം നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് എല്‍ഡിഎഫ്. ഇതിന്റെ ആദ്യ പടി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കമാകും. 2016ലും പിണറായി വിജയന്‍ ഇതിന് സമാനമായ പര്യടനം നടത്തിയിരുന്നു.

ഇന്ന് രാവിലെ കൊല്ലത്തുനിന്നാണ് സന്ദര്‍ശനത്തിന് തുടക്കം കുറിക്കുക. സംസ്ഥാനത്തെ വിഭവ വിനിമയത്തെക്കുറിച്ചും വികസന ആശയങ്ങളുമായി ബന്ധപ്പെടുത്തിയും വിവിധ തലങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്തും. അനുഭവസമ്പത്തുള്ള പ്രമുഖരെ ചര്‍ച്ചയില്‍ പ്രത്യേകം പങ്കെടുപ്പിക്കും.

ഭാവി കേരളത്തെക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാഴ്ചപ്പാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. കോവിഡ് സാഹചര്യത്തിന്റെ പരിമിതിയുള്ളതിനാലാണ് എല്ലാ ജില്ലകളും സന്ദര്‍ശിച്ച് മുഖ്യമന്ത്രി പ്രധാനപ്പെട്ട ആളുകളുമായി ആശയവിനിമയം നടത്തുന്നത്.

Content Highlight: CM Pinarayi Vijayan’s Kerala Yathra starts today