നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ സർക്കാരിനോട് വിശദീകരണം തേടി ഗവർണർ രംഗത്ത്. എന്ത് അടിയന്തര സാഹചര്യത്തിലാണ് സഭ ചേരുന്നതെന്ന് ഗവർണ്ണർ ചോദിച്ചു. കർഷകരെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യാനാണെന്നായിരുന്നു സർക്കാരിന്റെ മറുപടി. ഇതോടെ കർഷക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കേന്ദ്രം നടപ്പാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ ബദൽ നിയമം കൊണ്ടു വരാനാണ് സർക്കാർ ആലോചിക്കുന്നത്. നിയമ നിർമാണത്തിനായി സബ് കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിരുന്നു. കാർഷിക പരിഷ്കരണ നിയമങ്ങൾ വോട്ടിനിട്ട് തള്ളാൻ നിയമസഭ സമ്മേളനം ചേരാനും സർക്കാർ തീരുമാനിച്ചിരുന്നു.
Content Highlights; governor sought an explanation from the government