കര്‍ഷക സമരത്തിന് പിന്തുണ: മഹാരാഷ്ട്രയില്‍ നിന്നും കൂടുതല്‍ കര്‍ഷക സംഘടനകള്‍ ഡല്‍ഹിയിലേക്ക്

ഡല്‍ഹി : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി മഹാരാഷ്ട്രയില്‍ നിന്ന് പതിനായിരത്തില്‍പ്പരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്. റോഡ് മാര്‍ഗമാണ് കര്‍ഷകര്‍ രാജ്യതലസ്ഥാനം ലക്ഷ്യമാക്കി നീങ്ങുന്നത്. ഡല്‍ഹിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകിട്ടോടെയാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് മൂവായിരത്തില്‍പ്പരം കര്‍ഷകര്‍ പുറപ്പെട്ടത്. നാസിക്കില്‍ നിന്ന് നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള ചാന്ദ്വാഡയില്‍ കര്‍ഷകര്‍ രാത്രിയില്‍ തങ്ങി.

ഇന്ന് ചാന്ദ്വാഡയില്‍ നിന്ന് ഏഴായിരം കര്‍ഷകര്‍ കൂടി യാത്രയില്‍ അണിചേരും.മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രമായ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ കോര്‍പറേറ്റുകളുടെ ഓഫീസുകള്‍ കര്‍ഷകര്‍ ഇന്ന് ഉപരോധിക്കും.

അതേസമയം, പ്രശ്നപരിഹാര ചര്‍ച്ചയുടെ കാര്യത്തില്‍ ഇതുവരെയും തീരുമാനമായില്ല. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും, കത്തില്‍ പുതുതായി ഒന്നുമില്ലെന്നാണ് കര്‍ഷക സംഘടനകളുടെ പൊതുവികാരം.

Content Highlight: More farmers moves to Delhi from Maharashtra in support with Farmers Protest