യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് പേര്‍ക്ക് കൊവിഡ്; വിമാന സര്‍വീസുകള്‍ റദ്ദാക്കി

covid 19,massive spread of mutated coronavirus in kerala

ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

ബ്രിട്ടനില്‍നിന്ന് ഇന്ന് എത്തുന്നവരും പിന്നീട് മറ്റു രാജ്യങ്ങള്‍ വഴിയെത്തുന്നവരും വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തണം. ഇതില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരെ സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ള ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറ്റും. നെഗറ്റീവാകുന്നവര്‍ 7 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന മേല്‍നോട്ടവും വേണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

അതേസമയം ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍, മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യയില്‍നിന്ന് അവിടേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇന്നു രാത്രി 12 മുതല്‍ 31നു രാത്രി 12 വരെയാണു നിയന്ത്രണം.

Content Highlight: Passengers from UK finds Covid Positive