ഈ വർഷത്തെ ലക്ഷ്മി പൂജക്കും, ദീപാവലി തത്സമയ സംപ്രേക്ഷണത്തിനുമായി ഡൽഹി സർക്കാർ ചിലവാക്കിയത് ആറ് കോടി രൂപ; വിവരങ്ങൾ പുറത്ത്

AAP govt spent Rs 6 crore on Diwali Laxmi Puja event in Delhi: Activist cites RTI reply

ദീപാവലിയോട് അനുബന്ധിച്ചു നടന്ന ലക്ഷ്മി പൂജയ്ക്കായി കോടിക്കണക്കിന് രൂപ ചെലവാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പൂജയ്ക്ക് മാത്രമായി ഡല്‍ഹി മുഖ്യമന്ത്രി പൊതു ഖജനാവില്‍ നിന്ന് ചെലവാക്കിയത് ആറു കോടിയോളം രൂപയാണ്. പരിപാടിയുടെ ഓരോ മിനിറ്റിനും 20 ലക്ഷം രൂപ എന്ന നിരക്കില്‍ 6 കോടി രൂപ പൂജയ്ക്കായി സര്‍ക്കാര്‍ പൊടിച്ചുവെന്ന കണക്കുകളാണ് പുറത്തു വന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ ടൂറിസം ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് കണക്കുകള്‍ പുറത്തു വന്നത്.

സഖേത് ഗോഖലെ എന്ന ആക്ടിവിസ്റ്റ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കൊവിഡ് മുന്നണിപ്പോരാളികളായ ഡോക്ടര്‍മാരും നേഴ്സുമാരും ശമ്പളമില്ലാത്തതിനാല്‍ ഡല്‍ഹിയില്‍ സമരം തുടരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു മതപരിപാടി സംഘടിപ്പിച്ച് സര്‍ക്കാര്‍ പൊതുജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് ധൂര്‍ത്ത് നടത്തുന്നതെന്ന് സഖേത് ഗോഖലെ കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ നവംബര്‍ മാസം 14നായിരുന്നു കെജ്രിവാള്‍ ലക്ഷ്മി പൂജ നടത്തിയത്. ലക്ഷ്മി പൂജ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെന്ന് ന്യായം പറഞ്ഞു കൊണ്ടായിരുന്നു ആംആദ്മി സര്‍ക്കാര്‍ കോടികള്‍ ഇതിനായി ചിലവാക്കിയത്. ലക്ഷ്മി പൂജയുടെ ലൈവ് ടെലികാസ്റ്റും അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക സമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ നടത്തിയിരുന്നു.

Content Highlights; AAP govt spent Rs 6 crore on Diwali Laxmi Puja event in Delhi: Activist cites RTI reply