കോവാക്സിൻ സ്വീകരിച്ച ആളുകളിൽ ആന്റീബോഡികൾ ആറ് മുതൽ 12 മാസം വരെ നിലനിൽക്കുമെന്ന് ഭാരത് ബയോടെക്

Antibodies generated by Covaxin may persists for 6-12 months - Bharat Biotech

കോവാക്സിൻ സ്വീകരിച്ച ആളുകളിൽ ആന്റീബോഡികൾ ആറ് മുതൽ 12 മാസം വരെ നില നിൽക്കുമെന്ന് ഭാരത് ബയോടെക്. രാജ്യത്ത് തദ്ധേശീയമായി വികസിപ്പിച്ച കൊവിഡ് 19 വാക്സിനാണ് കോവാക്സിൻ. ഭാരത് ബയോടെക് പുറത്ത് വിട്ട ഗവേഷണ രേഖകളിലാണ് ആന്റീബോഡികൾ ദീർഘകാലം നിലനിൽക്കുമെന്ന് വ്യക്തമായിട്ടുള്ളത്.

വാക്സിൻ എടുക്കുന്നത് വഴി ഏതെങ്കിലും തരത്തിലുള്ള പ്രതികൂല ഫലം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും വാക്സിൻ പരീക്ഷണത്തിനിടെ ഇത്തരം പ്രതികൂല സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചത്.

Content Highlights; Antibodies generated by Covaxin may persists for 6-12 months – Bharat Biotech