ഇന്ത്യയിലെ കൊവിഡ് 19 വാക്സിനേഷന്‍ ജനുവരിയില്‍ തന്നെ ആരംഭിക്കും. ഡിസംബര്‍ അവസാന ദിവസങ്ങളില്‍ തന്നെ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം. ഡല്‍ഹിയില്‍ വാക്‌സിന്‍ നല്‍കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരിശിലനത്തിൻ്റെ ആദ്യഘട്ടം ഈ ആഴ്ച തന്നെ പൂര്‍ത്തി ആകുന്നതോടെയാകും വാക്‌സിന്‍ ഉപയോഗത്തിൻ്റെ അനുമതി നല്‍കുക. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ നിര്‍ദേശങ്ങള്‍ ശനിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ നല്‍കും.
അതേസമയം നിലവിലെ സ്ഥിതിയനുസരിച്ച് രാജ്യത്തെ കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് നീതി ആയോഗ് അംഗം ഡോ. എം. കെ. പോള്‍ പറഞ്ഞു. ബ്രിട്ടനില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച കൊവിഡ് വൈറസിൻ്റെ സാന്നിധ്യം ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പുതിയ ശ്രേണിയിലെ വൈറസ് ഇന്ത്യയില്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസിനുണ്ടായ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിൻ്റെ കാഠിന്യം കൂട്ടുകയില്ലെന്നും നീതി ആയോഗ് അംഗം അറിയിച്ചു.
content highlights: No Reason to Consider COVID-19 Vaccination in Children Based on Available Evidence, Says NITI Aayog