ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയവരില്‍ കൊവിഡ് ബാധിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

the ministry of health urges states to be vigilant for covid

ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയവരില്‍ കൊവിഡ് ബാധിച്ച് സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടനില്‍ പടരുന്ന അതിവേഗ കൊവിഡ് വൈറസ് ഇന്ത്യയിലേക്കും എത്തിയിരിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപെട്ടിരുന്നു. ഡിസംബര്‍ പകുതിയില്‍ ബ്രിട്ടനിലെ കൊവിഡ് ബാധിതരില്‍ 60% വും അതിവേഗ വൈറസ് ബാധിച്ചവരാണ്.

സെപ്റ്റംബര്‍ മുതല്‍ ആരംഭിച്ചതായിട്ടാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അതു കൊണ്ടു തന്നെ കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിലും എത്തിയിരിക്കാമെന്നാണ് വിദഗ്ധരുടെ കണക്കു കൂട്ടല്‍. എന്നാൽ ആരോഗ്യ മന്ത്രാലയം ഇക്കാര്യം തള്ളി. ഡല്‍ഹി, കൊല്‍ക്കത്ത, പഞ്ചാബ്, ചെന്നൈ, എന്നിവിടങ്ങളിലായി ബ്രിട്ടനില്‍ നിന്ന് എത്തിയ 20 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വൈറസിന്റെ സ്വഭാവം പരിശോധിക്കുകയാണ്. പുതിയ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. ബ്രിട്ടണില്‍ നിന്നും രണ്ടാഴ്ചക്കകം എത്തിയവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയകമാക്കുകയും സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന നടപടികളിലുമാണ് സംസ്ഥാന സര്‍ക്കാരുകള്‍.

Content Highlights; the ministry of health urges states to be vigilant for covid