തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ എട്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇവരുടെ സ്രവം തുടര്‍ പരിശോധനകള്‍ക്കായി പൂണെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണെന്ന്് മന്ത്രി അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച വൈറസ് ഇവര്‍ക്ക് ബാധിച്ചോയെന്ന് പരിശോധിക്കുന്നതിനാണ് സാമ്പിളുകള്‍ പൂണെയിലേക്ക് അയച്ചതെന്നും മന്ത്രി പറഞ്ഞു.
യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെത്തിയവരെ കര്‍ശനമായും നിരീക്ഷണത്തിന് വിധേയമാക്കും. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് സര്‍ക്കാരിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, വലിയൊരു വര്‍ധനയുണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം ബ്രിട്ടനില്‍ കണ്ടെത്തിയിരുന്നു. നേരത്തെയുള്ള വൈറസിനേക്കാളും അപകടകാരിയാണ് പുതിയതെന്നാണ് നിഗമനം. അതിവേഗം വൈറസ് പടരുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. അതേസമയം ഇത് കൂടുതലായും ബാധിക്കുന്നത് യുവാക്കളിലാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു.
Content Highlight: 8 People from Britain Covid Positive in Kerala