കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തി കലണ്ടർ പുറത്തിറക്കിയ തൃശൂര്‍ അതിരൂപതയ്ക്ക് മറുപടിയുമായി വിശ്വാസികൾ. അഭയ കലണ്ടര്‍ ഇറക്കിയാണ് വിശ്വാസികള്‍ പ്രതിഷേധിച്ചിരിക്കുന്നത്. കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനമാണ് (കെസിആർഎം) കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. കോട്ടയം ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടന്ന പരിപാടിയില്‍ അഭയ കലണ്ടര്‍ പ്രകാശനം ചെയ്തു.
അഭയ കേസിലെ സാക്ഷി രാജുവിനെ ചടങ്ങില്‍ അനുമോദിച്ചു. ക്രൈസ്തവ വിശ്വാസത്തെയും വിശ്വാസികളെയും അപമാനിക്കുകയും സമൂഹമധ്യത്തിൽ അപഹാസ്യരാകുകയും ചെയ്യുന്ന അസാന്മാർഗീക പൗരോഹിത്യങ്ങളിൽ നിന്നും സഭയെ രക്ഷിക്കാൻ പ്രതികളെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് കെസിആർഎം സെക്രട്ടറി ജോർജ് ജോസഫ് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രമുള്ള കലണ്ടര്‍ പുറത്തിറക്കിയത് വലിയ വിമര്‍ശനത്തിനിടയാക്കിരുന്നു. എന്നാല്‍ കലണ്ടര്‍ പിന്‍വലിക്കാന്‍ തൃശൂര്‍ അതിരൂപത തയ്യാറായിരുന്നില്ല. കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ഫ്രാങ്കോയുടെ ചിത്രമുള്ള കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
content highlights: Abhaya calendar released