കേന്ദ്ര വനിതാ കമ്മീഷനില്‍ അംഗമാക്കാന്‍ സ്മൃതി ഇറാനി പണം ആവശ്യപ്പെട്ടു; സ്മൃതി ഇറാനിക്കെതിരെ ആരോപണവുമായി ഷൂട്ടര്‍ താരം വര്‍തിക സിംഗ് 

Shooter Vartika Singh Goes To Court Against Smriti Irani, 2 Others

കേന്ദ്ര വനിതാ കമ്മീഷനില്‍ അംഗമാക്കാന്‍ സ്മൃതി ഇറാനി പണം ആവശ്യപ്പെട്ടുവെന്നാരോപിച്ച് സ്മൃതി ഇറാനിക്കെതിരെ കോടതിയെ സമീപിച്ച് അന്താരാഷ്ട്ര ഷൂട്ടര്‍ താരം വര്‍തിക സിംഗ്. കേന്ദ്ര വനിതാ കമ്മീഷനില്‍ തന്നെ അംഗമായി നിയമിച്ചതായി അറിയിച്ച് മന്ത്രിയുമായി അടുത്ത ആളുകള്‍ വ്യാജ കത്ത് നല്‍കിയതായും വര്‍തിക ആരോപിക്കുന്നു. സ്മൃതിക്ക് പുറമേ മറ്റ് രണ്ട് പേർക്കെതിരേയും കേസ് നൽകിയിട്ടുണ്ട്.

കേന്ദ്രമന്ത്രിയുടെ സഹായികളായ വിജയ് ഗുപ്തയും രജനിഷ് സിങ്ങും ആദ്യം തന്റെ പക്കല്‍ നിന്ന് ഒരു കോടി രൂപ ആവശ്യപ്പെടുകയും പിന്നീട് 25 ലക്ഷം രൂപയായി കുറയ്ക്കുകയും ചെയ്തുവെന്നും വര്‍തിക കൂട്ടിച്ചേര്‍ത്തു. കൂടാതെ ഇവരില്‍ ഒരാള്‍ തന്നോട് വളരെ മോശമായിട്ടാണ് സംസാരിച്ചുവെന്നും താരം ആരോപിക്കുന്നു. എന്നാൽ അതേസമയം നവംബര്‍ 23 ന് അമേത്തി ജില്ലയിലെ മുസഫിര്‍ഖാന പോലീസ് സ്റ്റേഷനില്‍ വര്‍തികയ്ക്കും മറ്റൊരാള്‍ക്കുമെതിരെ വിജയ് ഗുപ്ത പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ താരത്തിനെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Content Highlights; Shooter Vartika Singh Goes To Court Against Smriti Irani, 2 Others