രാഹുല്‍ ഗാന്ധിയുടെ ‘റേപ് ഇന്‍ ഇന്ത്യ’ പരാമര്‍ശം; പ്രതിഷേധിച്ച് ലോക് സഭ

Rahul Gandhi

ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ‘ റേപ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടിയതോടെ ശൈത്യകാല സമ്മേളനം അവസാന ദിവസം നടപടികളിലേക്ക് കടക്കാനാവാതെ പിരിഞ്ഞു. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു സഭ തുടങ്ങിയതു മുതല്‍ ഭരണപക്ഷം രാഹുലിന്റെ മാപ്പ് ആവശ്യപ്പെട്ടിരുന്നു.

രാഹുലിന്റെ മാപ്പ് ആവശ്യപ്പെട്ട് ഭരണപക്ഷത്തെ വനിത എംപിമാര്‍ രംഗത്തിറങ്ങിയതോടെ പ്രതിപക്ഷവും ആഞ്ഞടിച്ചു. കോണ്‍ഗ്രസ് ഭരണത്തിലിരിക്കെ മോദി നടത്തിയ സമാന പരാമര്‍ശത്തിന്റെ വിഡിയോ ദൃശ്യവുമായി രാഹുല്‍ മറുപടി പറയാന്‍ അവസരം തേടിയപ്പോള്‍ സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. സ്ത്രീകളെ പീഡിപ്പിക്കാന്‍ ആവശ്യപ്പെടുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് സഭയില്‍ സ്മൃതി ഇറാനി പറഞ്ഞു. രാഹുലിന്റെ പരാമര്‍ശം സ്ത്രീകളെ അപമാനിക്കുന്നതാണെന്നും തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്നും ആരോപിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Content highlights: Smriti Irani vs Rahul Gandhi over rape in India remark