കര്‍ഷക നേതാവിനെ കൊന്നുകളയുമെന്ന് ഭീഷണി; പൊലീസ് കേസെടുത്തു

Farmer leader Rakesh Tikait receives a death threat, police launch probe

കർഷക നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവുമായ രാകേഷ് തികൈതിന് വധ ഭീഷണി. ശനിയാഴ്ചയാണ് രാകേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചത്. വധ ഭീഷണി വന്നതിന് പിന്നാലെ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. 

രാകേഷ് തികൈതിന് വധ ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചതായി തികൈതിന്റെ സഹായി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുപിയിലെ ഗാസിയാബാദിലെ കൗസമ്പി പൊലീസ് സ്റ്റേഷനില്‍ വധഭീഷണവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആരാണ് സംഭവത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല

കര്‍ഷക പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഉള്ള നേതാവാണ് രാകേഷ്. സര്‍ക്കാറുമായി ഡിസംബര്‍ 29ന് കര്‍ഷകര്‍ ചര്‍ച്ച നടത്തുമെന്ന് രാകേഷ് തികൈത് പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരുമായി ഡിസംബര്‍ 29ന് ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ശനിയാഴ്ച അറിയിച്ചിരുന്നു. 11 മണിയ്ക്ക് ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

content highlights: Farmer leader Rakesh Tikait receives a death threat, police launch probe