മന്ത്രി വി എസ് സുനിൽ കുമാറിന് വധ ഭീഷണി

minister V S Sunil Kumar receives death threat

മന്ത്രി വി എസ് സുനിൽ കുമാറിന് വധ ഭീഷണി. ഇന്റർനെറ്റ് കോളിൽ നിന്നുമാണ് വധഭീഷണി. ഇത് സംബന്ധിച്ച പരാതി ഡിജിക്ക് നൽകിയതായി മന്ത്രിയുമായി ബന്ധപെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ കർഷക നിയമത്തിനെതിരായ പ്രമേയം സർക്കാർ അവതരിപ്പിക്കുമെന്ന് കൃഷി മന്ത്രി വി എശ് സുനിൽ കുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വി എസ് സുനിൽ കുമാർ പ്രഖ്യാപിച്ചത്.

കൂടാതെ കർഷക നിയമത്തിനെ എതിർത്തും ഇതിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണച്ചും തിരുവനന്തപുരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും വി എസ് സുനിൽ കുമാർ അറിയിച്ചു. ഇതൊരു ഫെഡറൽ റിപ്പബ്ലിക്കാണ് ബനാനാ റിപ്പബ്ലിക്കല്ല. കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമം കേരളത്തിൽ നടപ്പാക്കില്ല. കാർഷിക നിയമത്തിൽ ബദൽ നിയമ നിർമ്മാണം നടത്തുന്ന കാര്യവും സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ഗവർണർ പദവിയെ രാഷ്ട്ട്രീയ ചട്ടകമാക്കുകയാണ് കേന്ദ്ര സർക്കാരെന്നും മന്ത്രി കുറ്റപെടുത്തിയിരുന്നു.

Content Highlights; minister V S Sunil Kumar receives death threat