കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഒമാന്‍

ഒമാന്‍: ഒമാന്‍ ഏര്‍പ്പെടുത്തിയിരുന്ന അന്തര്‍ ദേശീയ യാത്ര വിലക്ക് നീക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ജനിതകമാറ്റം വന്ന കോവിഡ് ഭീഷണിയെ തുടര്‍ന്ന് സ്വീകരിച്ച മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് ഡിസംബര്‍ 22 മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തികള്‍ അടച്ചത്. അടച്ചിട്ടിരുന്ന കര-വ്യോമ-ജല അതിര്‍ത്തികള്‍ ഡിസംബര്‍ 29 ചൊവ്വാഴ്ച പുലര്‍ച്ചെ12 മണി മുതലാണ് തുറക്കുക.

കഴിഞ്ഞ ഒരാഴ്ച മാത്രം മുന്നൂറിലധികം വിമാന സര്‍വ്വീസുകള്‍ ഈ കാരണത്താല്‍ റദ്ദാക്കിയിരുന്നു. നിരവധി മലയാളികളാണ് ഇരു രാജ്യത്തും കുടുങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. ഒമാനിലേക്ക് വരുന്ന മുഴുവന്‍ യാത്രികര്‍ക്കും യാത്രക്ക് മുമ്പ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്നും അറിയിപ്പില്‍ പറയുന്നു.

Content Highlight: Oman to restart all services from December 29