രജനികാന്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി; ഇന്ന് ആശുപത്രി വിട്ടേക്കുമെന്ന് സൂചന

Rajinikanth

തമിഴ് സൂപ്പര്‍ താരം രജനികാന്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരം ഇന്ന് ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന.

കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദിൽ ഷൂട്ടിങ്ങിലായിരുന്നു താരം. സെറ്റിലെ ചിലർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെത്തുടർന്ന്​ ഡിസംബർ 22ന്​ അദ്ദേഹത്തെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ കോവിഡ്​ പരിശോധനഫലം നെഗറ്റീവായിരുന്നു.

Content Highlights; Rajinikanth health improves