‘ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രവാക്യത്തിലൂടെ ശ്രദ്ദേനായ കേന്ദ്രമന്ത്രി രാംദാസ് അത്വാല പുതിയ മുദ്രവാക്യവുമായി രംഗത്ത്. തന്റെ പഴയ ഗോ കൊറോണ കൊറോണ ഗോ ഇന്ത്യയിലെ കൊവിഡ് സാഹചര്യം മെച്ചപെടാണ് കാരണമായി എന്നാണ് മഹാരാഷ്ട്രയിൽ നിന്നുള്ള കേന്ദ്രമന്ത്രിയുടെ അവകാശവാദം. ഇപ്പോൾ കൊവിഡിന്റെ പുതിയ ജനിതക മാറ്റം വന്ന വൈറസ് പടരുന്ന സാഹചര്യത്തിൽ ‘നോ കൊറോണ, കൊറോണ നോ’ എന്ന മുദ്രാവാക്യം താൻ ഉയർത്തുകയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
‘മുൻപ് ഞാൻ ഗോ കൊറോണ കൊറോണ ഗോ എന്ന് മുദ്രവാക്യം നൽകി. ഇപ്പോൾ കൊറോണ പോകുകയാണ്. ഇപ്പോൾ പുതിയ വൈറസ് പടരുന്നുണ്ട് എന്നാണ് അറിയുന്നത്. ഞാൻ ഒരു മുദ്രവാക്യം കൂടി നൽകുന്നു നോ കൊറോണ, കൊറോണ നോ’ കേന്ദ്രമന്ത്രി രാംദാസ് അത്വാല പ്രതികരിച്ചു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കൊറോണ ആഗോളതലത്തിൽ പടരാൻ തുടങ്ങിയപ്പോൾ കേന്ദ്രമന്ത്രി രാംദാസ് അത്വാല മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ ഒരു പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തത്.
അവിടെ വെച്ചായിരുന്നു ഗോ കൊറോണ, കൊറോണ ഗോ എന്ന് അദ്ദേഹം മുദ്രവാക്യം ഉയർത്തിയത്. ഇത് വളരെ വേഗത്തിൽ വൈറലായി. മാർച്ച് 5 ന് ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ദീപം തെളിയിച്ചപ്പോഴും ആ മുദ്രാവാക്യം ഉയർത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ അദ്ദേഹത്തിന് കൊവിഡും ബാധിച്ചിരുന്നു.
Content Highlights; ‘no corona, corona no’ new slogan of Ramdas Athwales for covid 19